മൾട്ടിമീഡിയയിൽ എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടാം റാങ്ക് നേടിയ ഫാ ബോബി ജോസഫ് എം എസ് ടിക്ക് അഭിനന്ദനങ്ങൾ…
പൗരോഹിത്യവും സന്യാസവും ചില ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങേണ്ടതണെന്നുള്ള സാമൂഹിക മാധ്യമങ്ങളുടെ മിഥ്യാ ധാരണകളെ വീണ്ടും തിരുത്തി കുറിക്കുകയാണ് ഫാ. ബോബി ജോസഫ് അരിമറ്റത്തിൽ എം എസ് ടി യുടെ ജീവിതം.
പൗരോഹിത്യത്തോടൊപ്പം തന്നെ തന്റെ ഇഷ്ട വിഷയമായ മൾട്ടിമീഡിയയിലും എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ഈ യുവ പുരോഹിതൻ.
തലശ്ശേരി അതിരൂപതയിലെ തോമാപുരം ഇടവകയിൽ ജോസഫ് അന്നക്കുട്ടി ദമ്പതികളുടെ മകനായി സാധാരണ കുടുംബത്തിൽ ജനിച്ച ഫാദർ ബോബി ജോസഫ് 2015 ലാണ് പൗരോഹിത്യം സ്വീകരിക്കുന്നത്.തുടർന്ന് എംജി യൂണിവേഴ്സിറ്റിയിൽ മൾട്ടി മീഡിയയിൽ പഠനം ആരംഭിച്ച ഫാദർ തന്റെ പഠനകാലയളവിൽ സംവിധാനം ചെയ്ത പോഴൻ എന്ന് ഹസ്വചിത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായിരുന്നു.സംവിധായകൻ,ക്യാമറാമാൻ, ആർട്ടിസ്റ്റ്, വോളിബോൾ പ്ലെയർ,
ഗായകൻ,തുടങ്ങിയ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച ഈ പുരോഹിതൻ ഇപ്പോൾ കർണാടകയിലെ എം എസ് ടി യുടെ മാണ്ഡ്യയ ഹലഗുർ മിഷൻ സ്റ്റേഷനിൽ സ്കൂളിൽ പ്രിൻസിപ്പലായി സേവനം ചെയ്തു വരികയാണ്.
മൈസൂർ ജീവൻ ജ്യോതി വൈദിക പരിശീലന കേന്ദ്രത്തിലെ പ്രൊഫസറായും സേവനമനുഷ്ഠിച്ച ഈ പുരോഹിതൻ , മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് സമൂഹത്തിലെ യുവ മിഷനറി കൂടിയാണ് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group