കൊച്ചി: ക്രൈസ്തവരുടെ സംഭാവനകളാണ് രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളതെന്നും എന്നാൽ ഇനിയും നാടിന്റെ സമകാലിക ആവശ്യങ്ങളിലുംഉദാരതയോടെ ക്രൈസ്തവർ സഹകരിക്കണമെന്നു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.ദേശീയപാതവികസനത്തിനു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തോടു പ്രതികരിക്കുകയായിരുന്നു കേരള ഇന്റര്‍ ചര്‍ച്ച് കൗൺസില്‍ ചെയര്മാന് കൂടിയായ കര്‍ദിനാള്‍ ആലഞ്ചേരി.ദേശീയപാതയുടെ വികസനത്തിനും വര്‍ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങള്‍ക്കും വേണ്ടി കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാല്‍ എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളും അതിനു തയാറാകണം. ചരിത്ര പ്രാധാന്യമുള്ളവയും കൂടുതല്‍ വിശ്വാസികള്‍ പ്രയോജനപ്പെടുത്തുന്നതുമായ ആരാധനാലയങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാത്ത രീതിയില്‍ വിവേകത്തോടെ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്.ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളില്‍ 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര പുനരധിവാസനിയമം കൃത്യമായും സമയബന്ധിതമായും നടപ്പാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധിക്കണമെന്നും മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group