യുദ്ധത്തിന്റെ വിവേകശൂന്യത ദാരിദ്ര്യം സൃഷ്ടിക്കുന്നു : മാർപാപ്പാ

യുദ്ധം സൃഷ്ടിക്കുന്ന ഭീകരതയെക്കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ട് വീണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

യുദ്ധത്തിന്റെ ഫലം എപ്പോഴും ദാരിദ്ര്യമായിരിക്കുമെന്നും വിവേകശൂന്യമായ ഈ പ്രവൃത്തി സമൂഹത്തിൽ ദരിദ്രരെ സൃഷ്ടിക്കുമെന്നും സന്ദേശത്തിൽ കുറിച്ച മാർപാപ്പാ എന്ത് വലിയ ദാരിദ്യമാണ് യുദ്ധത്തിന്റെ വിവേകശൂന്യത സൃഷ്ടിക്കുന്നതെന്നും എങ്ങോട്ട് നോക്കിയാലും പ്രതിരോധിക്കാൻ ശേഷിയില്ലാത്തവരേയും, ബലഹീനരായവരെയും എങ്ങനെയാണ് അക്രമങ്ങൾ ശിഥിലമാക്കുന്നതെന്ന് നമുക്ക് കാണാൻ കഴിയുമെന്നും സന്ദേശത്തിൽ വ്യക്തമാക്കി.

ലോക ദരിദ്രദിനം (World Day Of ThePoor) എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്‌, സ്പാനിഷ്, ഇഗ്ലീഷ്, പോളീഷ്, ജർമ്മ൯, അറബി എന്നീ ഭാഷകളിലായാണ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group