ഇംഗ്ലണ്ടിലെ വാൽസിംഗാം തീർത്ഥാടന ദേവാലയത്തിൽ നിന്നും മെയ് മാസ ജപമാല ആചരണത്തിൻ്റ ആരംഭം കുറിക്കും

ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത മെയ് മാസ ജപമാല ആചരണത്തിൻ്റ ആരംഭം ഇംഗ്ലണ്ടിലെ വാൽസിംഗാം തീർത്ഥാടന ദേവാലയത്തിൽ നിന്നും ആരംഭം കുറിക്കും.ഇംഗ്ലണ്ടിലെ നസ്രത്ത് ആയ വാൽസിംഗാംമിലെ പരിശുദ്ധ ദൈവ മാതാവിന്റെ നാമധേയത്തിലുള്ള ദേശീയ കത്തോലിക്കാ ദേവാലയമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.ഫ്രാൻസിസ് മാർപാപ്പ 2021 മെയ് 1 ന് വൈകുന്നേരം 6 മണിക്ക് വാൽസിംഗാമിൽ വച്ച് നടക്കുന്ന ജപമാല യജ്ഞത്തിൽ പങ്കു ചേരുമെന്ന് അറിച്ചിട്ടുണ്ട്. മഹത്തരമായ ഈ ദൗത്യത്തിന് പങ്കുചേരുവാൻ അവസരം ലഭിച്ചതിന്
വാൽസിംഗാമിലെ ദേവാലയ റെക്ടർ എം‌.ജി‌.ആർ ഫിലിപ്പ് മൊഗറ് നന്ദി അറിയിച്ചു. ഓൺലൈനായി നടക്കുന്ന ജപമാല ആചരണത്തിന്റെ ഔദ്യോഗിക ഷെഡ്യൂൾ പിന്നീട് അറിയിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group