തദ്ദേശീയരോട് ക്ഷമാപണം നടത്തി മാർപാപ്പാ

കാനഡ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിൽ, ആൽബർട്ടയിലെ മസ്‌ക്വാചിസില്‍ ത്രിവിധ തദ്ദേശ ഗോത്ര വിഭാഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ വേദിയിൽ നടത്തിയ പ്രസംഗത്തിനിടെ ക്ഷമാപണം നടത്തി ഫ്രാൻസീസ് മാർപാപ്പ.

തദ്ദേശ വിഭാഗത്തില്‍ നിന്നുള്ള കുട്ടികളെ കുടുംബത്തിൽ നിന്ന് അകറ്റി കനേഡിയൻ സർക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന കത്തോലിക്ക റെസിഡൻഷൽ സ്കൂളുകളില്‍ പ്രവേശിപ്പിച്ചതും തദ്ദേശ സംസ്കാരത്തിൽ നിന്ന് അവരെ മാറ്റിയത്തിനുമാണ് പാപ്പാ മാപ്പ് പറഞ്ഞത്. കുഞ്ഞുങ്ങളെ അടക്കിയ സെമിത്തേരിയി ലെത്തി പ്രാർത്ഥിച്ച ശേഷമായിരിന്നു വീല്‍ ചെയര്‍ മുഖേനെ ഫ്രാന്‍സിസ് പാപ്പ വേദിയിലെത്തിയത്.സെമിത്തേരിയില്‍ നിന്ന് വേദിയിലേക്കുള്ള വീല്‍ ചെയര്‍ യാത്രയില്‍ ഉടനീളം ഫ്രാന്‍സിസ് പാപ്പ വളരെ ദുഃഖിതനായിരിന്നു. ഫസ്റ്റ് നേഷൻസ്, മെറ്റിസ്, ഇനുയിറ്റ് എന്നീ മൂന്നു തദ്ദേശീയ നേതാക്കളുടെ ഒപ്പമാണ് പാപ്പ വേദിയിലേക്ക് നീങ്ങിയത്. തുടര്‍ന്നു തദ്ദേശീയരുടെ വിവിധ പരിപാടികള്‍ നടന്നു. മാസ്‌ക്‌വ പാർക്കിൽ സ്പാനിഷ് ഭാഷയിലാണ് പാപ്പ പ്രസംഗം നടത്തിയത്. തന്റെ പശ്ചാത്താപ തീർത്ഥാടനത്തിന്റെ ആദ്യപടിയായി വീണ്ടും ക്ഷമ ചോദിക്കുകയാണെന്നും പാപ്പ പറഞ്ഞു.ആദിമ ജനതയെ അടിച്ചമർത്തുന്ന കോളനിവൽക്കരണ ശക്തികളെ അനേകം ക്രിസ്ത്യാനികൾ പിന്തുണച്ചതില്‍ ഖേദിക്കുന്നു. എന്നോട് ക്ഷമിക്കൂ.അക്കാലത്തെ ഗവൺമെന്റുകൾ പ്രോത്സാഹിപ്പിച്ച സാംസ്കാരിക നാശത്തിന്റെയും നിർബന്ധിത സ്വാംശീകരണത്തിന്റെയും പദ്ധതികളിൽ സഭയിലെയും വിശ്വാസ സമൂഹത്തിലെയും അനേകം അംഗങ്ങള്‍ അവരുടെ നിസ്സംഗതയിലൂടെയും സഹകരിച്ച രീതികൾക്ക് ക്ഷമ ചോദിക്കുകയാണെന്നും പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group