സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട് സുപ്രീംകോടതി. ഹർജിക്കാർ ഉയർത്തുന്ന വിഷയത്തിന് അർഹിക്കുന്ന പരിഗണന നൽകുന്നതിനാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിദഗ്ധ പരിശോധനയ്ക്കു വിടുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 18ന് ഹർജികൾ പരിഗണിക്കും. വാദം തൽസമയം ലഭ്യമാക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചു. സ്വവര്‍ഗ്ഗ വിവാഹം കുടുംബ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണെന്നു കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group