കര്‍മ്മല മാതാവിന്‍റെ പ്രദക്ഷിണത്തില്‍ പങ്കെടുത്ത് ആയിരങ്ങൾ

ഇസ്രായേലിലെ ഹൈഫയില്‍ താലാദ് അല്‍ ആദ്രാ എന്ന പേരില്‍ അറിയപ്പെടുന്ന കര്‍മ്മല മാതാവിന്‍റെ പ്രദക്ഷിണത്തില്‍ ഈ വര്‍ഷം പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് വിശ്വാസികള്‍. പ്രാര്‍ത്ഥനകള്‍ ചൊല്ലിയും, ഗാനങ്ങള്‍ ആലപിച്ചും വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ അണിചേര്‍ന്ന കാഴ്ച്ച അക്ഷരാര്‍ത്ഥത്തില്‍ മരിയന്‍ ഭക്തിയുടെ നവവ്യാഖ്യാനമായി മാറി. കന്യകയുടെ സ്വര്‍ഗ്ഗാരോപണം എന്ന് അര്‍ത്ഥമുള്ള താലാദ് അല്‍ ആദ്രാ വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ചടങ്ങാണ്.

സെന്‍റ് ജോസഫ് ദൈവാലയത്തില്‍ നിന്നും കാര്‍മല്‍ മലയിലെ സ്റ്റെല്ലാ മേരീസ് കര്‍മ്മലീത്ത ആശ്രമത്തിലേക്കുള്ള രണ്ടര കിലോമീറ്റര്‍ ദൂരമാണ് പ്രദക്ഷിണം. പ്രാര്‍ത്ഥനകളാലും, മരിയന്‍ ഗാനാലപനങ്ങളാലും ചുറ്റുപാടാകെ ഭക്തിനിര്‍ഭരമായ അന്തരീക്ഷം സൃഷ്ടിച്ച പ്രദക്ഷിണം വിശ്വാസത്തിന്‍റെ പുതിയ ജ്വലനം തീര്‍ക്കുന്നതായി മാറി. അവശതകള്‍ മറന്ന് ആബാലവൃദ്ധം ജനങ്ങൾ കര്‍മ്മല മാതാ പ്രദക്ഷിണത്തിന്‍റെ ഭാഗമായി തീരുകയായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ സമയത്ത് മലയിലെ സ്റ്റെല്ലാ മേരീസ് ആശ്രമത്തില്‍ നിന്നും ഓടി പോകാന്‍ അവിടുത്തെ കര്‍മ്മലീത്ത വൈദികര്‍ക്ക് തുര്‍ക്കി 3 മണിക്കൂര്‍ സമയം നല്‍കിയിരുന്നു. പ്രധാനപ്പെട്ട ചില രേഖകളും, മാതാവിന്‍റെ ഒരു തിരുസ്വരൂപവും കയ്യില്‍ കരുതി അവര്‍ അവിടെ നിന്നും രക്ഷപ്പെട്ടു. 1919ല്‍ ഈ രൂപം തിരികെ ആശ്രമത്തിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായിട്ടാണ് ആദ്യത്തെ പ്രദക്ഷിണം നടത്തപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group