പൻജിം: ആരാധനക്രമ ആഘോഷങ്ങൾ കൂടുതൽ അർത്ഥവത്തയും സജീവമായും ആചരിക്കുവാൻ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റും ഗോവ, ദാമൻ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പുമായ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറോ വിശ്വാസികളോട് അഭ്യർത്ഥിച്ചു.
പാൻജിമിലെ ആർച്ച് ബിഷപ്പ് ഹൗസിൽ വെച്ച് “ലിറ്റർജിക്കൽ ബുക്ക്സ്: ട്രാൻസ്ലേഷൻ-അഡാപ്റ്റേഷൻ-പബ്ലിക്കേഷൻ” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.ചിന്തകളും മതപരമായ അനുഭവങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള ഉപാധിയാണ് ഭാഷയെന്നും ആരാധനാക്രമ ഗ്രന്ഥങ്ങൾ വിവർത്തനo ചെയ്യുമ്പോൾ പ്രാദേശിക ഭാഷകളിലുള്ള അതിന്റെ അഡാപ്റ്റേഷനുകളും നടപടിക്രമ മാനദണ്ഡങ്ങൾ പാലിക്കുകയും അതിലൂടെ കൂടുതൽ അർത്ഥപൂർണ്ണമായി ആരാധന ക്രമങ്ങളിൽ പങ്കെടുക്കാൻ വിശ്വാസികളെ സഹായിക്കുന്നതാകണമെന്നും ”ആർച്ച് ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group