വിശുദ്ധ നാടിന്റെ സമാധാനത്തിനായി ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം

വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ ഇന്ന് ആഗോള കത്തോലിക്ക സഭയില്‍ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ലയുടെ ആഹ്വാന പ്രകാരമാണ് വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുന്നത്. വിശുദ്ധ നാട്ടിലെ സഭയോട് ഒന്നു ചേരാനും ഇന്ന് ചൊവ്വാഴ്ച (ഒക്ടോബർ 17, 2023) പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി സമർപ്പിക്കാനും എല്ലാ വിശ്വാസികളെയും ക്ഷണിക്കുകയാണെന്ന് ഫ്രാന്‍സിസ് പാപ്പയും കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. വിദ്വേഷത്തിന്റെയും ഭീകരതയുടെയും യുദ്ധത്തിന്റെയും പൈശാചിക ശക്തിയെ ചെറുക്കാനുള്ള സൗമ്യവും വിശുദ്ധവുമായ ശക്തിയാണ് പ്രാർത്ഥനയെന്നും പാപ്പ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചു.

ഒക്‌ടോബർ 17 ചൊവ്വാഴ്ച എല്ലാവരും ഉപവാസത്തിന്റെയും വർജ്ജനത്തിന്റെയും പ്രാർത്ഥനയുടെയും ദിവസമായി ആചരിക്കണമെന്ന ആഹ്വാനം കഴിഞ്ഞ ആഴ്ചയാണ് ജെറുസലേം പാത്രിയാർക്കീസ് പങ്കുവെച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group