സഭയെ പടുത്തുയർത്തണമെങ്കിൽ ക്രിസ്തുവിൽ ഉറച്ചു നിൽക്കുക : മാർപാപ്പാ

ക്രിസ്തുവിൻറെ മൗതികഗാത്രമായ സഭയെ കെട്ടിപ്പടുക്കണമെങ്കിൽ നാം ദിവ്യകാരുണത്തിൽ സന്നിഹിതനായ രൂപാന്തരപ്പെട്ട ക്രിസ്തുവിനെ മാതൃകയാക്കിയാൽ മാത്രം മതിയെന്ന് ഉദ്ബോധിപ്പിച്ച് മാർപാപ്പാ.

സ്പെയിനിലെ മാഡ്രിഡ് അതിരൂപതയുടെ സെമിനാരിയിൽ നിന്നെത്തിയിരുന്ന വൈദികാർത്ഥികളും അവരുടെ പരിശീലകരുമുൾപ്പെട്ട എൺപതിലേറെപ്പേരടങ്ങിയ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച് സന്ദേശo നൽകുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

പരിശുദ്ധാരൂപിയോട് വിധേയത്വം പുലർത്തിക്കൊണ്ട് നാം കർത്താവിൻറെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സന്നദ്ധരാകണമെന്ന് പറഞ്ഞ മാർപാപ്പാ നിശബ്ദതയും പ്രാർത്ഥനയും ഉപവാസവും അനുതാപവും പ്രായശ്ചിത്തപ്രവർത്തികളും ഇതിന് ആവശ്യമാണെന്ന് കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group