രാജസ്ഥാനില്‍ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ അജ്മീറിലെ മദാർ റെയില്‍വേ സ്റ്റേഷനു സമീപം പാളം തെറ്റി. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.
അപകടത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ചികിത്സയ്ക്കായി അജ്മീറിലേക്ക് കൊണ്ടുപോയി.
അപകട സമയം ഉറങ്ങുകയായിരുന്നുവെന്നും പെട്ടെന്ന് വലിയ ശബ്ദം കേട്ടുവെന്നും യാത്രക്കാർ പറഞ്ഞു. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവണ്‍മെന്‍റ് റെയില്‍വേ പോലീസ് (ജിആർപി), അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജർ (എഡിആർഎം) എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള രക്ഷാസംഘങ്ങള്‍ സ്ഥലത്തുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m