നീതി നിഷേധത്തിനെതിരെ ജനങ്ങൾ പ്രതികരിക്കാത്തത് ദൗര്‍ഭാഗ്യകരo: മാര്‍ ജോസഫ് പാംപ്ലാനി.

കണ്ണൂർ: ഭരണകൂടത്തിന്റെ നീതിരഹിതമായ പ്രവർത്തനങ്ങൾക്കെതിരെ ജനങ്ങൾ പ്രതിഷേധിക്കത്തത് ദൗർഭാഗ്യകരമെന്ന് തലശേരി അതിരുപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടേയും മുക്തിശ്രീയുടേയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട നീതി ദിനം, പൊതുപ്രവര്‍ത്തക സംരക്ഷണ വാരാചരണമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തക സമിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂടം പൊതുപ്രവര്‍ത്തകരെ ജയിലിലടക്കുന്ന പ്രാകൃത രീതി ഇന്നും തുടരുന്നുവെന്നതിന്റെ നേര്‍ച്ചിത്രമാണ് ഫാ.സ്റ്റാന്‍ സ്വാമിയുടെ ദാരുണമായ അന്ത്യoമെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
ഭരണകൂട ഭീകരതയുടെ ഇരയാണ് സ്റ്റാൻസ്വാമിയെന്നും
നമ്മുടെ മാതൃരാജ്യത്തില്‍ ഇനിയും ഇത്തരം തീരാദുരന്തങ്ങള്‍ ഉണ്ടാവാനിടയാവരുതെന്നും മാര്‍ പാംപ്ലാനി പറഞ്ഞു .
അതിരൂപതാ ഡയറക്ടര്‍ ഫാ.ചാക്കോ കുടിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രതീക്ഷാ മദ്യപാന ചികിത്സാ കേന്ദ്രം അഡ്മിനിട്രേറ്റര്‍ ഫാ.മാത്യു കാരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
കൂടാതെ
ഫാ.സ്റ്റാന്‍ സ്വാമിയോടുള്ള സ്മരണാഞ്ജലിയായി പൊതുപ്രവര്‍ത്തക സംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ബോധവല്‍ക്കരണവും അഗതി ശുശ്രൂഷയും വസ്ത്ര-ഭക്ഷ്യ വസ്തുക്കളുടെ വിതരണവും നടന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group