ക്രിസ്തുമസിനെ വരവേൽക്കുവാനുള്ള തയ്യാറെടുപ്പുകൾക്ക് വത്തിക്കാനില്‍ തുടക്കം.
ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ വടക്കന്‍ ഇറ്റലിയില്‍ നിന്ന് കൊണ്ടുവന്ന ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു.
വടക്കന്‍ ഇറ്റലിയിലെ കൂണെയോ പ്രദേശത്തെ മാക്ര താലൂക്കിലെ മായിര താഴ്വരയില്‍നിന്ന് കൊണ്ടുവന്ന 28 മീറ്റര്‍ ഉയരമുള്ള സരളവൃക്ഷമാണ് ഇത്തവണ ക്രിസ്തുമസിനായി വത്തിക്കാനിലെത്തിച്ചിട്ടുള്ളത്. ഏതാണ്ട് 65 ക്വിന്‍റല്‍ ഭാരവുമുള്ള ഈ മരം 56 വര്‍ഷം പ്രായമുള്ളതാണ്. മഞ്ഞുവീഴ്ചയുടെ പ്രതീതിയുളവാക്കുന്ന വിധത്തില്‍ വിളക്കുകളും, അലങ്കാരങ്ങളും വൃക്ഷത്തില്‍ ഉണ്ടായിരിക്കും.
റിയെത്തി പ്രദേശത്തുനിന്ന് കൊണ്ടുവരുന്ന ക്രിസ്തുമസ് പുല്‍ക്കൂട് ഉദ്ഘാടനവും ക്രിസ്തുമസ് ട്രീ പ്രകാശിപ്പിക്കലും, ഡിസംബര്‍ 9 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്, വത്തിക്കാന്‍ ഗവർണറേറ്റ് പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വേര്‍ഗെസ് അലസാഗ നിര്‍വഹിക്കും. അന്നേദിവസം രാവിലെ റിയെത്തി, മാക്ര പ്രദേശങ്ങളില്‍നിന്നുള്ള പ്രതിനിധിസംഘങ്ങള്‍ക്ക് പതിവുപോലെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിക്കും.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വത്തിക്കാനില്‍ ഇത്തവണ ക്രിസ്തുമസ് അലങ്കാരങ്ങളുടെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള ക്രിസ്തുമസ് ട്രീ ആഘോഷങ്ങള്‍ക്ക് ശേഷം നശിപ്പിച്ച് കളയില്ലെന്നും, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റുവാനായി അത് ഒരു കമ്പനിയിലേക്ക് അയക്കുമെന്നും പിയോ മോന്തേ പ്രദേശത്തിന്‍റെ പ്രെസിഡന്‍റ് ആല്‍ബെര്‍ത്തോ ചിറിയോ വ്യക്തമാക്കി. കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലായിരിക്കും ഈ കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group