യുക്രേനിയൻ ജനതയ്ക്ക് പ്രത്യാശ പകർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി..

യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്ന യുക്രേനിയൻ ജനതയ്ക്ക് പ്രത്യാശ പകർന്നുകൊണ്ട് ക്രിസ്തുനാഥന് ഉയിർപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഒന്നുമില്ലെന്ന വാക്കുകളോടെ യുക്രേനിയൻ ജനതയ്ക്ക് ധൈര്യം പകർന്ന അദ്ദേഹം, യുദ്ധത്തിന്റെ അറുതിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. യുക്രൈൻ- വത്തിക്കാൻ നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികത്തോട് അനുബന്ധിച്ച് റോമിലെ സാന്താ മരിയ മേജർ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മധ്യേയായിരുന്നു കർദിനാളിന്റെ വാക്കുകൾ.

‘ദൈവാത്മാവിന് ഉയർപ്പിക്കാനാകാത്ത ഒരു സാഹചര്യവുമില്ല. ഒരു മരുഭൂമിയെ പോലും തഴച്ചുവളരുന്ന പൂന്തോട്ടമാക്കി മാറ്റാൻ അവിടുത്തേക്ക് കഴിയും. അവശിഷ്ടങ്ങൾക്കിടയിൽ പുനർനിർമാണത്തിന്റെ വഴികളുണ്ട്. പരസ്പരം ഇല്ലാതാക്കാനല്ല മറിച്ച്, പരസ്പരം സഹായിച്ച് എല്ലാവരും ഐക്യത്തിൽ ജീവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. ഒരു യഥാർത്ഥ മനുഷ്യ സാഹോദര്യമാണ് ദൈവത്തിന് സ്വപ്‌നം.’ പ്രസ്തുത സന്ദേശം നൽകിക്കൊണ്ട് ആയുധങ്ങൾ കൊണ്ടുള്ള പോരാട്ടത്തിന് അറുതിവരുത്താൻ ദൈവാത്മാവിനോട് പ്രാർത്ഥിക്കുകയും ചെയ്തു അദ്ദേഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group