ഫിലിപ്പീൻസ്: റായ് ചുഴലിക്കാറ്റ് സംഹാരം നടത്തുന്ന ഫിലിപ്പീൻസിൽ നിന്നുള്ള വൈദികന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
മണിക്കൂറിൽ 270 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റിനു മുന്നിലും സധൈര്യം ദിവ്യബലി അർപ്പണം തുടർന്ന ഫിലിപ്പിനോ വൈദീകൻ ഫാ. വിർജിലിയോ സാലസാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
റായ് ചുഴലിക്കൊടുങ്കാറ്റ് സംഹാരരൂപിണിയായി മാറിയ സമയത്തും, ഫിലിപ്പൈൻസ് ജനതയെ ഒന്നടങ്കം സമർപ്പിച്ച് ബലിയർപ്പണം തുടർന്ന ആ വൈദികൻ പ്രതിസന്ധികളിലും ദൈവത്തിൽ ആശ്രയിക്കാനുള്ള വലിയ മാതൃകയാണ് വിശ്വാസികൾക്ക് നൽക്കുന്നത്.
ബോഹോൾ പ്രവിശ്യയിലെ വിമലഹൃദയ നാഥാ ദൈവാലയത്തിൽ അർപ്പിക്കപ്പെട്ട ആ ദിവ്യബലി അർപ്പണത്തിന്റെ രംഗങ്ങൾ കാണുമ്പോൾ, നമുക്കും ഫിലിപ്പിൻസിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group