പുണ്യം നല്ലത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ഫ്രാൻസിസ് മാർപാപ്പ

പുണ്യം നല്ലത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

ഇന്നലെ നടന്ന പൊതുപ്രഭാഷണത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പ.

വിശ്വാസ സമൂഹം ജീവിതത്തിൽ സൂക്ഷിക്കേണ്ട പുണ്യങ്ങളെ പറ്റിയാണ് പാപ്പാ സംസാരിച്ചത്. പൊതു സമൂഹത്തിലെ ദുഷ്പ്രവണതകൾ അവലോകനം ചെയ്തതിന് ശേഷമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ പ്രഭാഷണം.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ പുണ്യമെന്നാൽ, “എത്ര ക്ഷീണിച്ചാലും, മനുഷ്യൻ നന്മയ്ക്കായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നും അത് അവനെ നിറവിലേക്ക് നയിക്കുന്നു എന്നും“ രേഖപ്പെടുത്തിയിരിക്കുന്നു. സദ്ഗുണങ്ങൾ സ്വായത്തമാക്കാൻ പരിശ്രമവും കഷ്ടപ്പാടും അനിവാര്യമാണ്. എല്ലാവരും അവരവരുടെ വിളിക്കനുസരിച്ച് ജീവിക്കണം. പുണ്യത്തിന് അനുസൃതമായി പ്രവർത്തിക്കുന്നത് ഒരു ശീലമാക്കണമെന്നും പാപ്പ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group