യുദ്ധം മാനവികതയുടെ വിരൂപത വെളിവാക്കുന്നു : ഫ്രാൻസിസ് പാപ്പാ

യുദ്ധമെന്ന തിന്മയ്‌ക്കെതിരെ ഫ്രാൻസിസ് പാപ്പായുടെ ട്വീറ്റ് സന്ദേശം.

യുദ്ധം മാനവികതയുടെ വിരൂപതയെ വ്യക്തമാക്കുന്നുവെന്ന് സാമൂഹ്യമാധ്യമമായ എക്‌സിൽ ഫ്രാൻസിസ് പാപ്പാ കുറിച്ചു.

യുദ്ധോപകരണങ്ങളുടെ യുക്തിയെ തള്ളിക്കളയേണ്ടതിന്റെയും, പട്ടിണി, ആരോഗ്യപരിപാലനമേഖലയിലെ കുറവുകൾ, വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥ എന്നിവ അവസാനിപ്പിക്കാനായി പൊതുസമ്പത്തുപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുകാട്ടി.

“സ്വാർത്ഥത, അക്രമാസക്തി, കപടത തുടങ്ങിയ മാനവികതയുടെ ഏറ്റവും വിരൂപമായ മുഖം, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്നു. സൈനികചിലവുകൾക്കായുള്ള വലിയ തുക, പട്ടിണി, ആരോഗ്യപരിരക്ഷണ രംഗത്തും വിദ്യാഭ്യാസരംഗത്തുമുള്ള കുറവുകൾ എന്നിവയ്‌ക്കെതിരെ പോരാടാൻ ഉപയോഗിച്ചു കൊണ്ട് ആയുധങ്ങളുടെ യുക്തിയെ നമുക്ക് നിരാകരിക്കാം” എന്നായിരുന്നു പാപ്പാ എഴുതിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m