വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളടങ്ങിയ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു.കാലിഫോർണിയയിലെ വാൻഡൻബെർഗ് ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഫാൽക്കൺ-9 എന്ന റോക്കറ്റിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.ക്യൂബ്സാറ്റ് എന്നു വിളിക്കപ്പെടുന്ന മിനിയേച്ചർ ഉപഗ്രഹം ഇപ്പോൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 525 കിലോമീറ്റർ (.62 മൈൽ) ഉയരത്തിലുള്ള ഒരു ഹീലിയോസിൻക്രണസ് ഭ്രമണപഥത്തിലേക്കുള്ള യാത്രയിലാണ് എന്ന് വത്തിക്കാൻ അറിയിച്ചു.
“മാസങ്ങൾ നീണ്ട കഠിനാദ്ധ്വാനത്തിനു ശേഷം, സ്പെയി സാറ്റല്ലസ് വിക്ഷേപണത്തറയിലെത്തുന്ന നിമിഷത്തിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരുന്നു. ഉപഗ്രഹം നിർമ്മിച്ച ടൂറിൻ പോളിടെക്നിക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ നേതാവ് സബ്രീന കോർപിനോ പറഞ്ഞു. റോക്കറ്റിൽ നിന്ന് ഭ്രമണപഥത്തിലേക്ക് എത്തുവാൻ ഒരുങ്ങുന്ന മിനിയേച്ചറൈസ്ഡ് ഉപഗ്രഹത്തിൽ, 2020 മാർച്ച് 27-ന്, കോവിഡ് 19 മഹാമാരിയുടെ മധ്യത്തിൽ ലോകത്തെ ആശീർവദിച്ച മാർപാപ്പയുടെ ഉർബി ഏത് ഓർബി അനുഗ്രഹം രേഖപ്പെടുത്തുന്ന പുസ്തകത്തിന്റെ ഒരു പകർപ്പാണ് സൂക്ഷിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group