ലോക മിഷൻ ദിനം : അനുകമ്പയുടെ പ്രേഷിത ദൗത്യത്തിനായി ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

ഒക്ടോബര് 24 ന് ആചരിക്കുന്ന മിഷൻ ദിനത്തിന്റെ പ്രാർത്ഥന സന്ദേശം പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പ. അപ്പോസ്തോലിക പ്രവർത്തനങ്ങളിൽ നിന്ന് പ്രജോദനവും ഉൾക്കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ ഈ വർഷത്തെ മിഷൻ തീം തിരഞ്ഞെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ തന്റെ സന്ദേശത്തിലൂടെ,ഒരിക്കൽ നാം ദൈവ സ്നേഹത്തിന്റെ ശക്തി അനുഭവിക്കുകയും നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ പിതാവിന്റെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്‌താൽ ഞങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾ പ്രഖ്യാപിക്കുവാനും പങ്കിടുവാനും സാധിക്കുമെന്നും മാർപാപ്പ ഓർമപ്പെടുത്തി. ദൈവം നമ്മുടെ മാനവികതയെ എത്രത്തോളം സ്നേഹിക്കുന്നുവെന്നും, നമ്മുടെ സന്തോഷങ്ങളും കഷ്ടപ്പാടുകളും പ്രതീക്ഷകളും ആശങ്കകളും സ്വന്തമാക്കുകയും ചെയ്യുന്നുവെന്ന് തന്റെ സന്ദേശത്തിലൂടെ മാർപാപ്പ വിശദീകരിക്കുന്നു. ക്രിസ്തുവിനെ പറ്റിയുള്ള അറിവ് ലോകത്തിന്റെ വീണ്ടെടുപ്പിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ഓർമപ്പെടുത്തി. അപ്പോസ്തോലന്മാരുടെ അനുഭവത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചനു ഈ വർഷത്തെ മിഷൻ ദിന സന്ദേശം മാർപാപ്പ എഴുതിയത്. ഇപ്പോഴത്തെ പകർച്ച വ്യാധി വെല്ലുവിളികൾ മൂലം  മനുഷ്യ ജീവിതം കൂടുതൽ ദുഷ്കരമായി എന്നും ക്രിസ്തുവിൽ ഉറച്ചു നിൽക്കുന്നതിലൂടെ ബുദ്ധിമുട്ടുകൾ സഹിക്കാൻ നാം പഠിക്കുമെന്നും തന്റെ സന്ദേശത്തിലൂടെ മാർപാപ്പ പറഞ്ഞു .പകർച്ച വ്യാധി കൾക്കിടയിലും അനുകമ്പയുടെ പ്രേഷിത ദൗത്യത്തിന്റ ആവശ്യകതയെ പറ്റിയും മാർപാപ്പ സംസാരിച്ചു.ജീവിത സാക്ഷ്യത്തിൽ അപ്പോസ്തോലൻ മാരാകാനുള്ള നമ്മുടെ  പ്രതിബദ്ധത പുതുക്കുവാനുള്ള അവസരമായിട്ടും,സുവിശേഷത്തിനായി വീടും കുടുംബവും ഉപേക്ഷിച്ച് നിശ്ചയദാർഢ്യത്തോടെ പുറപ്പെട്ട എല്ലാവരെയും ഓർമപ്പെടുത്തികൊണ്ടുമായിരുന്നു  ഈ വർഷത്തെ മിഷൻ സന്ദേശം മാർപാപ്പ വായിച്ചത്. ക്രിസ്തുവിനെ  അനുകമ്പയുടെ പ്രേഷിത ദൗത്യത്തിൽ ഏർപ്പെടാനും ക്രിസ്തുവിനെപോലെ ചിന്തിക്കാൻ തയ്യാറാവാനും ചുറ്റുമുള്ളവരെ സഹോദരന്മാരായി  വിശ്വസിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശമവസാനിപ്പിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group