1500 വര്‍ഷങ്ങള്‍ പഴക്കമുള്ള വി. ബൈബിളിന്റെ ഭാഗം വത്തിക്കാന്‍ ലൈബ്രറിയില്‍ നിന്നും കണ്ടെത്തി

1500 വര്‍ഷങ്ങള്‍ പഴക്കമുള്ള വി. ബൈബിളിന്റെ ഭാഗം വത്തിക്കാന്‍ ലൈബ്രറിയില്‍ നിന്നും കണ്ടെത്തി.

വത്തിക്കാന്‍ ലൈബ്രറിയില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ക്രിസ്തീയ കഥകളേക്കുറിച്ചും സ്തുതി ഗീതങ്ങളേക്കുറിച്ചുമുള്ള കയ്യെഴുത്ത് പ്രതിയില്‍ നിന്നാണ് ഈ ഭാഗം കണ്ടെത്തിയത്.

മത്തായിയുടെ സുവിശേഷ ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 11മുതല്‍ 12 വരെയുള്ള അധ്യായങ്ങളില്‍ നിലവിലെ സുവിശേഷങ്ങളിലേക്കാള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്ളതായാണ് ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നത്.

പുരാതന സുറിയാനി ഭാഷയിലാണ് കയ്യെഴുത്തു പ്രതിയുള്ളത്. ഇതിന്‍റെ പൂര്‍ണമായ വിവര്‍ത്തനം ഗവേഷകര്‍ വിശദമാക്കിയിട്ടില്ലെങ്കിലും ചില ഭാഗങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. കണ്ടെടുത്ത കയ്യെഴുത്തു പ്രതിയിലെ പ്രാരംഭ വാചകം മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെന്നാണ് വിലയിരുത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group