2022-ലെ മാധ്യമ വനിതാ ശക്തി പുരസ്കാരം സമ്മാനിച്ചു

കെ സി ബി സി ജസ്റ്റിസ് പീസ് ആൻറ് ഡവലപ്പ്മെന്റ് കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവ്വീസ് ഫോറം 32 രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റികളുടെ സഹകരണത്തോടെ 2022 ലെ വനിതാ മാധ്യമ പ്രവർത്തകർക്കുള്ള മാധ്യമ വനിതാ ശക്തി പുരസ്കാരം വിതരണം ചെയ്തു. കോട്ടയത്ത് അടച്ചിറ ആമോസ് സെന്ററിൽ വച്ച് നടന്ന അന്തർദേശീയ വനിതാ ദിനത്തിലാണ് മാധ്യമ പുരസ്കാരം സമ്മാനിച്ചത്. സത്യത്തിൻറെ കൂടെ നില്ക്കുവാനും, സത്യസന്ധവും സൃഷ്ടിപരവുമായ മാധ്യമ സംസ്കാരത്തിലൂടെ ക്രൈസ്തവ മൂല്യങ്ങൾ പകർന്നു നൽകുവാൻ മാധ്യമ പ്രവർത്തകർ മുന്നോട്ട് വരണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ചെയർമാൻ മാർ ജോസ് പുളിക്കൽ ആഹ്വാനം ചെയ്തു. ദർശന്റെ വൈസ് പ്രസിഡന്റ് റാണി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. 2021 ലെ കെ സി ബി സി മാധ്യമ പുരസ്കാര ജേതാവ് ഷൈജി വർഗ്ഗീസ് ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. കേരളാ സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ആശംസകൾ അർപ്പിച്ചു. ടീം ലീഡർ സിസ്റ്റർ ജെസ്സീന സെബാസ്റ്റ്യൻ സ്വാഗതവും പ്രമീള ജോർജ്ജ് നന്ദിയും പറഞ്ഞു. പതിനേഴ് മാധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group