പോളണ്ടിൽ നിന്ന് 17 -ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉപയോഗിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്ന കുരിശ് കണ്ടെത്തി. മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ ഗവേഷകരാണ് നൂറ് കണക്കിന് വർഷങ്ങൾ പഴക്കമുള്ള കുരിശ്
കണ്ടെത്തിയത്.
പതിനേഴാം നൂറ്റാണ്ടിൽ റഷ്യൻ സഭയിൽ പിളർപ്പിന് ശേഷം ഓർത്തഡോക്സ് വിഭാഗത്തിലുള്ള വിശ്വാസികൾ ഉപയോഗിച്ചിരുന്നയിനം കുരിശാണ് കണ്ടെത്തിയിട്ടുള്ളത്.
പിന്നീട് വന്ന സാർ രാജാക്കന്മാർ അവരുടെ ഭരണകാലത്ത് നിയമവിരുദ്ധമായ ചിഹ്നങ്ങളുടെ ഇനത്തിൽ ഉൾപ്പെടുത്തിയതാണ് ഈ കുരിശെന്നാണ് പുരാവസ്തു വിദഗ്ധർ വിശദമാക്കുന്നത്. വാർസോയിൽ നിന്ന് 100 മൈൽ അകലെ നടന്ന പരിശോധനയിലാണ് ചെമ്പ് നിർമ്മിതമായ കുരിശ് കണ്ടെത്തിയത്. ബൈബിളിൽ ക്രിസ്തുവിനെ കുരിശിൽ തറച്ചതായി വിശദമാക്കിയ അതേ രീതിയിലുള്ള കുരിശാണ് കണ്ടെത്തിയത്. ഒരു സെന്റിമീറ്ററോളം വീതിയാണ് ഈ കുരിശിനുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group