പ്രശസ്തമായ മാഹി സെന്റ് തേരേസാസ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ തിരുനാളിന് കൊടിയേറി..

മാഹി: പ്രശസ്തമായ മാഹി സെന്റ് തേരേസാസ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാള്‍ തുടങ്ങി. ഒക്‌ടോബര്‍ 22 ന് സമാപിക്കും. 14, 15 തീയതികളിലാണ് പ്രധാന തിരുനാള്‍.തിരുനാള്‍ ആഘോഷം വിളിച്ചറിയിച്ച് നഗരസഭയുടെ സൈറണ്‍ മുഴങ്ങി. തുടര്‍ന്ന് അള്‍ത്താരയിലെ പ്രത്യേക അറയില്‍നിന്നും വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പുറത്തെടുത്ത് പ്രത്യേകം തയാറാക്കിയ പീഠത്തില്‍ പ്രതിഷ്ഠിച്ചു. ഇതോടെ 18 ദിവസം നീണ്ടുനില്ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.14 ന് വൈകുന്നേരം ആറിന് കൊല്ലം ബിഷപ് ഡോ. പോള്‍ മുല്ലശേരി ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം നടക്കും. 15 ന് രാവിലെ 10.30 ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ദിവ്യബലി അര്‍പ്പിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ വര്‍ഷത്തെയും തിരുനാള്‍ ആഘോഷങ്ങള്‍. ദൈവാലയത്തിനുള്ളില്‍ ഒരേസമയം 40 പേര്‍ക്കുമാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. തിരുസ്വരൂപത്തില്‍ പൂമാല ചാര്‍ത്താന്‍ അനുവാദമില്ല. ഉരുളല്‍ നേര്‍ച്ച, മതമൈത്രി സമ്മേളനം എന്നിവയും ഇപ്രാവശ്യം ഉണ്ടായിരിക്കില്ല. തീര്‍ത്ഥാടകര്‍ക്ക് തിരുസ്വരൂപം പുറത്തുനിന്നു വണങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group