ഒരു രാഷ്ട്രത്തിൽ അല്ലെങ്കിൽ ഒരു സംസ്ഥാനത്തിൽ അംഗസംഖ്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മത സമുദായത്തെ ഭൂരിപക്ഷ സമുദായമെന്നും അംഗസംഖ്യ കുറഞ്ഞ് നിൽക്കുന്ന മത സമുദായങ്ങളെ ന്യൂനപക്ഷ സമുദായങ്ങളെന്നുമാണ് കണക്കാക്കുന്നത്. അത് സമുദായിക ന്യൂനപക്ഷത്തിനൊപ്പം ഭാഷയുടെ അടിസ്ഥാനത്തിലും ഭാഷാ ന്യൂനപക്ഷങ്ങളായും വിലയിരുത്തുന്നു.
ഭാരതം സ്വതന്ത്ര്യമായി തീർന്ന് ഒരു ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായി രൂപാന്തരപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയെന്ന ഖ്യാതിയിൽ നിയമവാഴ്ചയ്ക്കു തുടക്കം കുറിച്ച മുതൽ അന്നും ഇന്നും ന്യൂനപക്ഷമായി നിലകൊള്ളുന്ന മതങ്ങൾക്ക് പ്രത്യേക കരുതലുകൾ നൽകിവരുന്നു. ഭൂരിപക്ഷത്തോടൊപ്പം ന്യൂനപക്ഷങ്ങളും ദേശീയബോധത്തിൽ സഹവർത്തിത്വത്തിൽ കഴിയുവാൻ ഭരണഘടന ശിൽപികൾ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.അത് വെറും വാക്കുകളിൽ മാത്രം ഒതുക്കി നിർത്താതെ ഭരണഘടനയിൽ ന്യൂനപക്ഷ അവകാശങ്ങൾ ആർട്ടിക്കിളുകളായി ഇട പിടിച്ചു എന്നതു തന്നെ നമ്മുടെ രാഷ്ട്രത്തിന്റെ നേതാക്കളായി ചരിത്രത്തിലിടം പിടിച്ചവരുടെ ദീർഘവീഷ്ണം തന്നെയാണ്. ആർട്ടിക്കിൾ 29 , 30 എന്നിവയൊക്കെ പറഞ്ഞു വച്ചീടുന്നതും ന്യൂനപക്ഷങ്ങൾക്ക് ഭാരതം കൽപിക്കുന്ന പ്രത്യേക അവകാശ- ആനുകൂല്യങ്ങളാണ്.
ഇന്ത്യയിൽ പ്രധാനമായും അഞ്ച് മതങ്ങളെയാണ് ന്യൂനപക്ഷ പദവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാം, ക്രിസ്ത്യൻ, സിക്ക്, ജൈനമതം, പാഴ്സി , എന്നിവയാണ് ആ മതങ്ങൾ. ഈ മതങ്ങൾക്ക് ഭാരതത്തിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഒരു പോലെ അർഹരാണ്.എന്നാൽ ഉത്തരേന്ത്യയിലെ മുസ്ലിം പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ രൂപികരിക്കപ്പെട്ട സർച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ ആസ്പദമാക്കി കേരളത്തിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുസ്ലിം ക്ഷേമ വകുപ്പായി അധപതിച്ചു പോയി എന്നതാണ് വാസ്തവം. ക്രൈസ്തവരുടെ അവകാശമായി ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ മേഅജ്ഞതയെ മുതലെടുത്ത് ഇതുവരെ സംഭവിച്ചു കൊണ്ടിരുന്ന സർക്കാർ പ്രീണന നയത്തെ വൈകിയാണെങ്കിലും ക്രൈസ്തവരുടെ ശക്തമായ പ്രതിക്ഷേധത്താൽ 80: 20 എന്ന വിതരണ തോതിൽ നിന്നും മാറ്റമുണ്ടായതും ആനുകൂല്യങ്ങളിൽ വ്യക്തമായ നീതി നിറഞ്ഞ ജനസംഖ്യാനുപാതികമായ പങ്കുവയ്ക്കൽ നേടിയെടുത്തത് ഒരു ചരിത്ര സംഭവം തന്നെയാണ്.
എന്നാൽ ഇതിൽ മേൽ അസ്വസ്ഥതയും അസഹിഷ്ണുതയും ആനുകൂല്യങ്ങളുടെ സിംഹഭാഗം അനുഭവിച്ചു വന്നിരുന്ന വിഭാഗം പ്രകടിച്ചു എന്നത് ആശ്ചര്യത്തിന് ഇടതരുന്ന വസ്തുതയല്ല, ഏകീകൃതമായി നിലകൊള്ളുന്ന തങ്ങളുടെ വോട്ട്ബാങ്ക് ശക്തിയെ കാട്ടി സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്ന തന്ത്രം അറ്റകൈയായി അവർ പ്രയോഗിക്കുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തും നിലകൊള്ളുന്ന തങ്ങളുടെ മതവിശ്വാസികളായ നേതാക്കളെ ഉപയോഗിച്ച് ഇരുവശത്തു നിന്നും സമ്മർദ്ദം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
കേരള ഹൈക്കോടതി പ്രഥമദൃഷ്ടയാൽ തന്നെ നീതിയല്ലെന്ന് കണ്ട് തള്ളിയ 80:20 എന്നതിനെ സർക്കാർ സംവിധാനങ്ങൾ വഴി സുപ്രീം കോടതിയെ സമീപിച്ച് പുനസ്ഥാപിക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് ഹൈക്കോടതിയുടെ ന്യൂനപക്ഷ ക്ഷേമ വിധിയിൽ കേരള സർക്കാൻ സുപ്രീം കോടതിയിൽ അപ്പീലിന് പോകുന്നത്.
തികച്ചും നീതിയുക്തമായ ഈ നടപടി ഒരു പക്ഷപാതപരമായ നീതി നിഷേധിക്കൽ തന്നെയാണ്.
മുൻപില്ലാത്തതൊരു ക്രൈസ്തവ ഏകീകരണം സമകാലിക കേരളത്തിലെ സംഭവ വികാസങ്ങളിലൂടെ ക്രൈസ്തവരുടെ ഇടയിൽ സംഭവിച്ചു എന്നത് യാഥാർഥ്യമാണ്.
ഈ ഏകീകരണം ചോർന്നു പോകാതെ പ്രാർത്ഥനായാൽ ക്രിസ്തുവിനെ മുറുകെ പിടിച്ച് നീതിയ്ക്കായി സധൈര്യം നമ്മുക്ക് നില കൊള്ളാം.
എന്ന് ക്രിസ്തുവിൽ എളിയ ദാസൻ
ജോൺ പോൾ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group