നീതിയും സമത്വവും ഐക്യദാർഢ്യവും പുലരുന്ന ലോകത്തിനു വേണ്ടി പ്രയത്നിക്കണം ഫ്രാൻസിസ് മാർപാപ്പ .

വത്തിക്കാൻ സിറ്റി:ഐക്യദാർഢ്യം, സഹകരണം, ഉത്തരവാദിത്വം എന്നിവ സഭയുടെ സാമൂഹ്യപ്രബോധനത്തിൻറെ അടിസ്ഥാനങ്ങൾ ആണെന്നും ഇത്തരത്തിൽ ലോകം പടുത്തുയർത്തുവാൻ പ്രയത്നിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
ചെന്തേസ്സിമൂസ് ആന്നൂസ് പ്രോ പൊന്തീഫിച്ചെ ഫൗണ്ടേഷൻറെ” അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് വത്തിക്കാനിൽ എത്തിയ ഫൗണ്ടേഷൻ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കത്തോലിക്കാസഭയുടെ സമൂഹ്യപ്രബോധനങ്ങളും പരിശുദ്ധസിംഹാസനത്തിൻറെ ലക്ഷ്യങ്ങളും പരിപോഷിപ്പിക്കുന്നതിനായി വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ 1993 ജൂൺ 5-ന് സ്ഥാപിച്ച സംഘടനയാണ് ഇത്.അനീതികളെ അപലപിക്കുകയൊ അതിനെതിരെ പരാതിപ്പെടുകയൊ ചെയ്തുകൊണ്ടു മാത്രം അതിന് പരിഹാരമാകില്ല എന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി.

ഐക്യദാർഢ്യം, സഹകരണം, ഉത്തരവാദിത്വം എന്നിവ സഭയുടെ സാമൂഹ്യപ്രബോധനത്തിൻറെ മൂന്നു അക്ഷദണ്ഡങ്ങൾ ആണെന്നും ഇത് മനുഷ്യനെ സൃഷ്ടിയുടെ മകുടവും സാമൂഹ്യ-സമ്പത്തിക-രാഷ്ട്രീയ ക്രമത്തിൻറെ കേന്ദ്രവുമായി കാണണമെന്നും പാപ്പാ പറഞ്ഞു. അതു കൊണ്ടുതന്നെ സഭയുടെ സാമൂഹ്യപ്രബോധനം വ്യക്തിവാദത്തിനൂന്നൽ നല്കുന്നതിന് വിരുദ്ധമായ ഒരു ലോകവീക്ഷണത്തിന് സംഭാവനയേകുന്നുവെന്നും പാപ്പാ വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group