ദുഃഖ വെള്ളിയാഴ്ച മാർപാപ്പാ നയിക്കുന്ന കുരിശിന്റെ വഴിയിൽ കുരിശ് വഹിക്കുന്നത് റഷ്യ – യുക്രൈൻ കുടുംബങ്ങൾ

കൊളോസിയത്തിൽ ദുഃഖ വെള്ളിയാഴ്ച ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പാ നയിക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനയിൽ കുരിശ് വഹിക്കുന്നത് റഷ്യ – യുക്രൈൻ കുടുംബങ്ങൾ.

കുരിശിന്റെ വഴി പ്രാർത്ഥനയ്ക്കുള്ള ധ്യാന ചിന്തകൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചിരുന്നു. കുടുംബ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥനകളും ചിന്തകളുമാണ് ഇത്തവണ കുരിശിന്റെ വഴിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾ, വികലാംഗരായ കുട്ടികളുള്ള കുടുംബം, കുടിയേറ്റക്കാരുടെ കുടുംബം, യുക്രൈൻ യുദ്ധം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾ എന്നിവരിൽ നിന്നുള്ള ധ്യാന ചിന്തകൾ ഇതിൽ ഉൾപ്പെടുന്നു.

യേശുവിന്റെ കുരിശു മരണം ധ്യാനിക്കുന്ന പതിമൂന്നാം സ്ഥലത്ത്, യുദ്ധത്തിന്റെ കെടുതികളനുഭവിക്കുന്ന ഒരു യുക്രേനിയൻ കുടുംബവും ഒരു റഷ്യൻ കുടുംബവും ഒരുമിച്ചെഴുതിയ ഒരു ധ്യാന ചിന്തയാണ് വായിക്കുന്നത്. മാതൃരാജ്യങ്ങൾ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഈ രണ്ട് കുടുംബങ്ങളും കുരിശിന്റെ വഴിയിലെ പതിമൂന്നാം സ്ഥലത്തിനു വേണ്ടി മരക്കുരിശ് വഹിക്കും. തുടർന്ന് അത് കുടിയേറ്റക്കാരുടെ കുടുംബത്തിനു കൈമാറും. അവരാണ് അവസാന സ്ഥലത്തേക്ക് കുരിശ് വഹിക്കുന്നത്.

കുരിശിന്റെ വഴിയിലെ സ്ഥലങ്ങളുടെ ധ്യാന ചിന്ത എഴുതാൻ 15 കുടുംബങ്ങളെയാണ് വത്തിക്കാൻ ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. അമോറിസ് ലെറ്റിഷ്യ കുടുംബ വർഷത്തോട് അനുബന്ധിച്ചാണ് ഇത്തവണ കുടുംബങ്ങളെ പ്രാർത്ഥനകൾ നയിക്കാൻ തിരഞ്ഞെടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group