എല്ലാ കാലത്തും സമൂഹത്തിൽ ആദരിക്കപ്പെടേണ്ടവരാണ് തൊഴിലാളികളെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം.ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള കേരള ലേബർ മൂവ്മെന്റ് (കെഎൽഎം)സംഘടിപ്പിച്ച റാലിയും സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘശക്തിയും തൊഴിലിന്റെ മാഹാത്മ്യവും വിളിച്ചറിയിച്ച മെയ് ദിന സന്ദേശ റാലിയിലും സമ്മേളനത്തിലും നൂറിലേറെ യൂണിറ്റുകളിൽ നിന്നുള്ള ആയിരക്കണക്കിനു പ്രവർത്തകരാണ് പ്രത്യേക വേഷവിധാനങ്ങളണിഞ്ഞ് അണിചേർന്നത്.
അരമനപ്പടിയിൽ നിന്ന് ആരംഭിച്ച റാലി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഫ്ളാഗ് ഓഫ് ചെയ്തു. കെഎൽഎം അതിരൂപത ഡയറക്ടർ ഫാ. ജോണ്‍ വടക്കേക്കളത്തിന് പതാക കൈമാറി.
പാരിഷ് ഹാളിൽ ചേർന്ന സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. തൊഴിലും തൊഴിലാളിയും സമൂഹത്തിന്റെ പ്രധാന ശക്തിയാണെന്നും മനുഷ്യ സമൂഹത്തെ വളർത്തുന്നതും നിലനിർത്തുന്നതും അധ്വാനവർഗമാണെന്നും തൊഴിലാളികൾ എന്നും ആദരിക്കപ്പെടേണ്ടവരാണെന്നും മാർ പെരുന്തോട്ടം പറഞ്ഞു.
വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group