മനുഷ്യനെ സേവിക്കുന്നതിന് ആകണം മതങ്ങൾ പ്രാധാന്യം നൽകേണ്ടത് : മാർ ജോർജ് ആലഞ്ചേരി

മനുഷ്യനെ സേവിക്കേണ്ടതാണ് മതങ്ങളെന്നും, മതങ്ങൾ സ്ഥാപനവത്കരണത്തിന്ന് ഇപ്പോൾ നൽകുന്ന അമിത പ്രാധാന്യം അപകടകരമാണെന്നും ഉദ്ബോധിപ്പിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാത്തോലിക്കാ ബാവാ വിളിച്ചു ചേർത്ത മതാന്തര സൗഹൃദ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാധു സംരക്ഷണം മതത്തിന്റെ മുഖമുദ്രയാകണമെന്നും അതിർ വരമ്പുകൾക്ക് അതീതമായ സുഹൃത്ബന്ധമാണ് ഇന്നിന്റെ ആവശ്യമെന്നും കാത്തോലിക്കാ ബാവാ പറഞ്ഞു.

ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ, ആർച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം, സ്വാമി സച്ചിദാനന്ദ, റഷീദ് അലി ശിഹാബ് തങ്ങൾ, കൽദായ സഭാ മെത്രാപ്പോലീത്താ മാർ അപ്രേം, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു. മാമ്മൻ മാത്യു, സാജൻ വർഗീസ്, ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് തുടങ്ങിയവർ സംബന്ധിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group