വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ങ്ങി ഭ​​ര​​ണ​​ങ്ങാ​​നം

കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണങ്ങ​​ൾ മാ​​റി​​യ​​തോ​​ടെ വി​ശു​ദ്ധ അ​ൽ​ഫോ​ൻസാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ങ്ങി ഭ​​ര​​ണ​​ങ്ങാ​​നം. 19 മു​​ത​​ൽ 28 വ​​രെയാ​​ണ് തി​​രു​​നാ​​ൾ.

19ന് ​​രാ​​വി​​ലെ 10.45ന് ​​പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റ്റും. തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ പു​​ല​​ർ​​ച്ചെ 5.30നും 6.30​​നും എ​​ട്ടി​​നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും നൊ​​വേ​​ന​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

തി​​രു​​നാ​​ൾ ദി​​ന​​ങ്ങ​​ളി​​ലെ രാ​​വി​​ലെ 11നു​​ള്ള തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന​​യ്ക്ക് മൂ​​ന്നു റീ​​ത്തു​​ക​​ളി​​ൽ നി​​ന്നു​​ള്ള ബി​​ഷ​​പു​​മാ​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​വ​​സ​​മാ​​യ 28ന് ​​രാ​​വി​​ലെ 10.30ന് ​​സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. 23നു ​​രാ​​വി​​ലെ 11ന് ​​സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക​​ണ്ട​​ത്തി​​ൽ, മാ​​ർ റെ​​മീ​​ജി​​യ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, മാ​​ർ പീ​​റ്റ​​ർ കൊ​​ച്ചു​​പു​​ര​​യി​​ൽ, മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, ബി​​ഷ​​പ് ഡോ. ​​സെൽവി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, മാ​​ർ മാ​​ത്യു വാ​​ണി​​യ​​കി​​ഴ​​ക്കേ​​ൽ, മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ്പ​​റ​​മ്പിൽ എ​​ന്നി​​വ​​ർ തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും.​​ശ​​നി​​യാ​​ഴ്ച​​ക​​ളി​​ൽ തീർത്ഥാട​​ന കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ന്നു​​ വ​​രു​​ന്ന ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം 19 മു​​ത​​ൽ 27 വ​​രെ എ​​ല്ലാ ദി​​വ​​സ​​വും ഉ​​ണ്ടാ​​യി​​രിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group