ദളിത് ക്രൈസ്തവ സംവരണം : ഡിസിഎംഎസ് പ്രതിഷേധ ധർണ്ണ നടത്തി

ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്ക് പ​ട്ടി​ക​ജാ​തി സം​വ​ര​ണം ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​ കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ക്രൈ​സ്ത​വ മ​തം വി​ദേ​ശമ​ത​മാ​ണെ​ന്നും ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്ക് പ​ട്ടി​ക​ജാ​തി സം​വ​ര​ണം ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ദ​ളി​ത് ക​ത്തോ​ലി​ക്ക മ​ഹാ​ജ​ന​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി കോ​ട്ട​യം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ്ണ ന​ട​ത്തി.

മ​തേ​ത​ര​ത്വം മു​ഖ​മു​ദ്ര​യാ​യി ഭ​ര​ണം ന​ട​ത്തു​ന്ന ഭാ​ര​ത​ത്തി​ൽ ക്രൈ​സ്ത്ര​വ​ വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണെ​ന്ന് ഡി​സി​എം​എ​സ് വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് വ​ട​ക്കേ​ക്കു​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group