പൗരസ്ത്യ സഭകളുടെ ഡിക്കാസ്റ്ററിക്ക് പുതിയ സെക്രട്ടറിയെ നിയമിച്ചു

പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ കാര്യനിർവ്വഹണങ്ങളുടെ പുതിയ സെക്രട്ടറിയായി മാറോണീത്ത അന്തോണിയൻ സഭാസമൂഹത്തിലെ അംഗമായ ഫാ. മിക്കേൽ ജലാഖിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇതേ ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്ട് ആയി മോൺ. ക്ലൗദിയോ ഗുജ്ജറോത്തിയെ നിയമിച്ചതിനു പിന്നാലെയാണ് സെക്രട്ടറിയായി ഫാ. മിക്കേലിനെയും നിയമിക്കുന്നത്.

1966 ആഗസ്റ്റ് 27-ന് ലെബനോനിലെ ബൗക്രിഹിൽ ജനിച്ച അദ്ദേഹം 1983 ആഗസ്റ്റ് പതിനഞ്ചാം തീയതി ആദ്യ വ്രതവാഗ്ദാനം നടത്തുകയും തുടർന്ന് 1991 ഏപ്രിൽ ഇരുപത്തിയൊന്നിന് വൈദികനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. 2000 മുതൽ 2008 വരെ പൗരസ്ത്യ സഭകളുടെ ഇതേ കാര്യാലയത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭാവിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇദ്ദേഹം മധ്യപൂർവ്വദേശങ്ങളുടെ സഭാകൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായും, ലെബനോനിലെ എക്യൂമെനിക്കൽ കമ്മീഷന്റെ അംഗമായും സേവനം ചെയ്തിരുന്നു. തുടർന്ന് 2017 മുതൽ ബാബയിലെ അന്തോണിയൻ സർവ്വകലാശാലയുടെ റെക്ടറായി സേവനം ചെയ്തു വരികയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group