ക്രൈസ്തവ വിരുദ്ധ ആക്രമണം : അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോട് സുപ്രീം കോടതി

ജാർഖണ്ഡിലെ ക്രൈസ്തവ വിരുദ്ധ പീഡനം സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

രാജ്യത്തെ ക്രൈസ്തവ വിരുദ്ധ പീഡനം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിക്കപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെടുന്ന മൂന്നംഗ ബെഞ്ച് സംസ്ഥാനത്തോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. നേരത്തെ ബീഹാർ, ഹരിയാന, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ 8 സംസ്ഥാനങ്ങളിൽ നിന്ന് അന്വേഷണ റിപ്പോർട്ട് തേടാന്‍ സുപ്രീം കോടതി ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. ജാർഖണ്ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം. രണ്ടാഴ്ചക്കകം ജാർഖണ്ഡ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group