ലോകത്തിനായി പരിശുദ്ധ കുർബാനയിലൂടെ യേശു സ്വയം സമർപ്പിക്കുന്നു : ഫ്രാൻസിസ് പാപ്പ

പരിശുദ്ധ കുർബാനയിലൂടെ യേശു ലോകത്തിനായി സ്വയം സമർപ്പിക്കുന്നുവെന്ന് ഉത്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ.

കോർപ്പസ് ക്രിസ്റ്റി തിരുനാൾ ദിനമായ ജൂൺ രണ്ടിന് വിശ്വാസികളെ സന്ദർശിച്ച വേളയിലാണ് മാർപാപ്പ ഇപ്രകാരം പങ്കുവച്ചത്.

“യേശു തന്റെ ജീവിതം മുഴുവൻ ഒരു സമ്മാനമായി നമുക്കു നൽകി. യേശു തന്റെ ജീവൻ നമുക്കായി തന്നതുപോലെ ഓരോ ക്രിസ്ത്യാനിയും തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് ഒരു സമ്മാനമായി നല്കാൻ വിളിക്കപ്പെട്ടിരിക്കുന്നു“ – ഫ്രാൻസിസ് പാപ്പ വിശദീകരിച്ചു. ഉക്രൈൻ, പലസ്തീൻ, ഇസ്രായേൽ, മ്യാന്മർ എന്നിവിടങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കണമെന്നും മാർപാപ്പ കൂടിക്കാഴ്ചയുടെ വേളയിൽ അനുസ്മരിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group