ഇന്ന് ലോകത്ത് അരങ്ങേറുന്ന യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ചു പ്രാർത്ഥിക്കാൻ ആഹ്വാനം നൽകി ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ്.
വിശുദ്ധനാടിനെ നശിപ്പിക്കുന്ന യുദ്ധം തടയാൻ ക്രൈസ്തവർ ഒരുമിച്ചു പ്രാർത്ഥിക്കുകയും രാഷ്ട്രീയം ഉപേക്ഷിക്കേണ്ടത് ആവശ്യമാണ് എന്നും ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു.
മുറിവുകൾ ചോര വാർക്കുകയാണ്. ഒരാൾ കഷ്ടപ്പെടുമ്പോൾ മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ തിരിച്ചറിയുന്നത് അത്ര എളുപ്പമല്ല. അതിനാൽ രഷ്ട്രീയം മാറ്റിവയ്ക്കേണ്ടത് ആവശ്യമാണ് “- കർദിനാൾ പറഞ്ഞു. ഗാസയിൽ ബോംബ് വർഷിച്ച സൈന്യത്തിനിടയിലും കത്തോലിക്കരും ക്രൈസ്തവരും ഉണ്ടായിരുന്നു. എങ്കിലും അവർ അത് ചെയ്തു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group