മാർപാപ്പയുടെ മൂന്ന് പ്രാർത്ഥനാ വിഷയങ്ങൾ

ബാലവേലയ്ക്കെതിരെയും കടലിൽ മരിക്കുന്ന കുടിയേറ്റക്കാർക്കുവേണ്ടിയും എത്യോപ്യയിലെ ടൈഗ്രേ മേഖലയ്ക്കുമായി പ്രാർത്ഥനകൾ അർപ്പിച്ച് മാർപ്പാപ്പ.
എത്യോപ്യയിലെ ടൈഗ്രേ മേഖലയിലെ അക്രമത്തിന് ഇരയായവർക്കും മെഡിറ്ററേനിയൻ കടൽ കടന്ന് ജീവൻ പണയപ്പെടുത്തുന്നവർക്കും, ബാലവേലയ്ക്ക് ഇരയായവർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളോട് മാർപാപ്പ അഭ്യർത്ഥിച്ചു.അക്രമം ഉടനടി അവസാനിപ്പിക്കുമെന്നും എല്ലാവർക്കും ഭക്ഷണവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുമെന്നും സാമൂഹ്യ ഐക്യം എത്രയും വേഗം പുന:സ്ഥാപിക്കപ്പെടുന്നതിനും നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം” അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ പ്രവർത്തിക്കുന്ന എല്ലാവർക്കും” മാർപ്പാപ്പ നന്ദി പറഞ്ഞു.കളിക്കാനുള്ള അവകാശം, പഠനം, സ്വപ്നം എന്നിവ നഷ്ടപ്പെട്ട കുട്ടികളെ ചൂഷണം ചെയ്യുന്നത്
കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് മാർപ്പാപ്പ പറഞ്ഞു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് 150 ദശലക്ഷത്തിലധികം കുട്ടികൾ ഇന്ന് ജോലിക്കായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group