സ്ലീപ്പറുകൾക്ക് പകരം എ.സി കോച്ചുകള്‍ : റെയില്‍വേ നീക്കം കേരളത്തിലേക്കും

സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറച്ച്‌ പകരം എ.സി കോച്ചുകള്‍ കൂട്ടാനുള്ള റെയില്‍വേ നീക്കം കേരളത്തിലേക്കും.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്കും തിരിച്ചുമുള്ള മാവേലി, മലബാര്‍ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകൾക്ക് പകരം എ.സി കോച്ചുകള്‍ സ്ഥാപിക്കും.

ഈ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളുടെ വെട്ടിക്കുറക്കല്‍ ഈ മാസം തന്നെ നിലവില്‍ വരുമെന്നാണ് വിവരം. മിതമായ നിരക്കിലെ സ്ലീപ്പര്‍ കോച്ചുകള്‍ കുറയുന്നതോടെ ചെലവേറിയ എ.സി കോച്ചുകള്‍ തെരഞ്ഞെടുക്കാൻ യാത്രക്കാര്‍ നിര്‍ബന്ധിതരാകും. ഇതുവഴിയുള്ള വരുമാന വര്‍ധനയിലാണ് റെയില്‍വേയുടെ കണ്ണ്.

കോവിഡിന്‍റെ മറവില്‍ ജനറല്‍ കോച്ചുകള്‍ ഒഴിവാക്കി, പകരം റിസര്‍വേഷൻ കോച്ചുകള്‍ ഏര്‍പ്പെടുത്തി ലാഭം കൊയ്ത തന്ത്രമാണ് സ്ലീപ്പറുകളുടെ കാര്യത്തിലും ആവര്‍ത്തിക്കുന്നത്. പാസഞ്ചര്‍ ട്രെയിനുകളെയെല്ലാം എക്സ്പ്രസുകളാക്കി മാറ്റിയതിനു പിന്നാലെയാണ് പുതിയ നീക്കം.

ഭാവിയില്‍ ഓരോ ട്രെയിനിലും സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തുമെന്നാണ് വിവരം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group