ചലനാത്മകത സുവിശേഷ പ്രഘോഷണത്തിന് അനിവാര്യം; ഫ്രാൻസിസ് മാർപാപ്പാ

ചലനാത്മകത സുവിശേഷ പ്രഘോഷണത്തിന് അനിവാര്യമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ.

പ്രതിവാര പൊതുസദസ്സില്‍ സുവിശേഷവത്ക്കരണ തീക്ഷ്ണതയെ അധികരിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. വരുന്ന പതിനാറാം തീയതി ഞായറാഴ്ച ദൈവകരുണയുടെ ഞായര്‍ ആചരിക്കുന്നത് അനുസ്മരിച്ച പാപ്പാ ദൈവത്തിന്‍റെ കാരുണ്യത്തിന് അവസാനമില്ലെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

എണ്ണമറ്റ യുദ്ധങ്ങള്‍ ദുരിതങ്ങള്‍ വിതച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനകള്‍ പുതുക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പ, ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ നാഴികക്കല്ലായ ഭൂമിയില്‍ സമാധാനം എന്ന ചാക്രിക ലേഖനത്തിന്‍റെ 60-ാം വാര്‍ഷികമാണെന്ന് അനുസ്മരിക്കുകയും ചെയ്തു .ലോകം യുദ്ധങ്ങളാലും ദൈവത്തില്‍ നിന്ന് വ്യതിചലനങ്ങളാലും കൂടുതല്‍ പരീക്ഷിക്കപ്പെടുമ്പോള്‍,ദൈവപിതാവിന്‍റെ കരുണ കൂടുതല്‍ ആവശ്യമാണെന്ന് പാപ്പ പറഞ്ഞു.

വരുന്ന പതിനാറാം തീയതി ആചരിക്കുന്ന ദൈവകരുണയുടെ ഞായറാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ ഓര്‍മിപ്പിച്ചു. ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പ് വിശുദ്ധ ഫൗസ്റ്റീന കൊവാല്‍സ്കയിലൂടെ കര്‍ത്താവായ യേശു ആവശ്യപ്പെട്ട പ്രകാരം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സ്ഥാപിച്ചതാണ് ദൈവകരുണയുടെ തിരുനാള്‍ ദിനം. ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെപ്രതി ഞങ്ങളുടെമേലും ലോകം മുഴുവന്‍റെ മേലും കരുണയായിരിക്കണമേ എന്ന പ്രാര്‍ത്ഥന പാപ്പ ആവര്‍ത്തിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group