കൊച്ചി : സർക്കാർ-ഗവർണർ-സർവകലാശാല പോരിലൂടെ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ.
സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യം സംബന്ധിച്ച ദീപിക വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിയമ നിർമ്മാണങ്ങൾ അണിയറയിൽ ഒരുങ്ങുമ്പോൾ വിദ്യാഭ്യാസ മേഖലയിൽ പുതിയ നിക്ഷേപങ്ങൾ വരുകയില്ല. രണ്ടു പതിറ്റാണ്ട് മുൻപ് സ്വാശ്രയ സ്ഥാപനങ്ങളിന്മേൽ സർക്കാർ അടിച്ചേൽപ്പിച്ച 50:50 അനുപാതവും പിന്നീട് വന്ന പ്രവേശന ഏകജാലകവും കാലഹരണപ്പെട്ടെന്നും വി.സി. സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group