പങ്കുവെയ്ക്കുന്ന സമൂഹത്തെ സൃഷ്ടിക്കണം : മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ

സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം ചു​മ​ത​ല​യായി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന രീ​തി​യി​ലു​ള്ള സ​മൂ​ഹ​ത്തി​ന് ഇ​ന്ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ.

ക​ണ്ണൂ​ർ ശ്രീ​പു​രം പാ​സ്റ്റ​റൽ സെ​ന്‍റ​റി​ൽ ന​ട​ന്ന കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് പണ്ടാരശ്ശേരിൽ. സ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തുമ്പോൾ ത​ന്നെ ഇ​തു​പോ​ലു​ള്ളവ​രും ത​ല​മു​റ​യെ കൂ​ടി വാ​ർ​ത്തെ​ടു​ക്കാ​നും ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും മാ​ർ പണ്ടാരശ്ശേരിൽ പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി ഫാ. ​സി​ബി​ൻ കൂ​ട്ട​ക്ക​ല്ലു​ങ്ക​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. വ​യോ​ജ​ന ക്ഷേ​മ​പ​ദ്ധ​തി​ക​ൾ, കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് വേ​ണ്ട ക​ർ​മ്മപ​ദ്ധ​തി​ക​ൾ എ​ന്നി​വ​യും ത​യാ​റാ​ക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group