ഭക്തിനിർഭരമായി എടത്വ പള്ളിയില്‍ തിരുനാള്‍ പ്രദക്ഷിണം

പതിവ് തെറ്റിക്കാതെ ഇത്തവണയും ജന ലക്ഷങ്ങൾ ഭക്തിനിർഭരമായി പങ്കെടുത്ത് എ​ട​ത്വ വി​ശു​ദ്ധ ഗീ​വ​ര്‍ഗീ​സ് സ​ഹ​ദാ​യു​ടെ തിരുന്നാൾ പ്രദക്ഷിണം.

പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ രാ​വി​ലെ മു​ത​ല്‍ സെ​ന്‍റ് ജോ​ര്‍ജ് ഫൊ​റോ​ന പ​ള്ളി​യ​ങ്ക​ണ​ത്തി​ലേ​ക്ക് വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. മൂ​ന്നി​ന് കോ​ട്ടാ​ര്‍ രൂ​പ​ത ബി​ഷ​പ് എ​മ​രി​റ്റ​സ് പീ​റ്റ​ര്‍ റെ​മി​ജി​യൂ​സി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ മൂ​ന്നി​ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ ത​മി​ഴ് കു​ര്‍ബാ​ന​യെ തു​ട​ര്‍ന്നാ​ണ് തി​രു​സ്വ​രൂ​പം പ്ര​ദ​ക്ഷ​ിണ​ത്തി​നാ​യി എ​ടു​ത്ത​ത്. തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ജോ​ണ്‍സി മോ​ളി​പ​ട​വി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ചി​ന്ന​മു​ട്ടം തു​റ​യി​ലെ വി​ശ്വാ​സി​ക​ളാ​ണ് പ്ര​ദ​ക്ഷി​ണ​ത്തി​ന് രൂ​പ​ങ്ങ​ള്‍ വ​ഹി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി പ്ര​ദ​ക്ഷി​ണ​ത്തി​ന് രൂ​പ​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഈ ​തു​റ​ക്കാ​ര്‍ക്കാ​ണ്. പ്ര​ദ​ക്ഷി​ണ​ത്തി​ന് ശേ​ഷം ഇ​വ​ര്‍ പ​ള്ളി​യി​ല്‍ നി​ന്ന് അ​വ​കാ​ശ നേ​ര്‍ച്ച​യാ​യി വ​ല​കെ​ട്ടു​ന്ന​തി​നു​ള്ള ത​ല​നൂ​ല്‍, വ​ള്ള​ത്തി​ല്‍ കെ​ട്ടാ​നു​ള്ള കൊ​ടി, ഉ​പ്പ്, കു​രു​മു​ള​ക്, മ​ല​ര്‍ എ​ന്നി​വ വാ​ങ്ങി​യാ​ണ് രാ​ത്രി​യോ​ടെ മ​ട​ങ്ങി​യ​ത്.

വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍, തി​രു​നാ​ള്‍ കോ-ഓര്‍ഡി​നേ​റ്റ​ര്‍ ഫാ. ​റ്റോം ആ​ര്യ​ങ്കാ​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്‍കി. 14 നാ​ണ് എ​ട്ടാ​മി​ടം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group