ക്രൈസ്തവ ദേവാലയത്തിന് നേരെ വീണ്ടും ആക്രമണം

കാനഡ :ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ തുടർച്ചയായി ആക്രമണപരമ്പര നടക്കുന്ന രാജ്യമായി കാനഡ മാറുന്നു.ഇന്നലെ രാവിലെ ആൽബെർട്ടായിലെ
114 വർഷം പഴക്കമുള്ള സെന്റ് ജീൻ ബാപ്റ്റിക്ക് ദേവാലയമാണ് അഗ്നിക്കിരയായത്.
കഴിഞ്ഞ ആറു മാസങ്ങളിലായി 6 ദേവാലയങ്ങളാണ് ഇതുവരെ കാനഡയിൽ തീവെച്ച് നശിപ്പിച്ചിരിക്കുന്നത്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദേവാലയങ്ങളാണ് ഇത്തരത്തിൽ തീവെച്ച് നശിപ്പിക്കപ്പെടുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യം.
കാനഡയിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധതയുടെ അടയാളമായാണ് ദേവാലയങ്ങൾക്കു നേരെ ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂടോ സംഭവത്തെ അപലപിച്ച് സന്ദേശം അയച്ചിട്ടുണ്ട്.
തുടർച്ചയായി ക്രൈസ്തവ ദേവാലയങ്ങളെ കേന്ദ്രീകരിച്ച് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത് വിശ്വാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group