രക്തസാക്ഷി അനുസ്മരണ പ്രദക്ഷിണത്തിനു നേരെ ആക്രമണം.

പാരിസ്:പാരീസ് കമ്യൂൺ കലാപത്തിനിടയിൽ കൊല്ലപ്പെട്ട ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് ശനിയാഴ്ച പാരീസ് അതിരൂപത നടത്തിയ പ്രദക്ഷിണത്തിനു നേരെയാണ് ഇടതുപക്ഷ ആൻറിഫ പ്രസ്ഥാനത്തിന്റെ ആക്രമണമുണ്ടായത്….രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായി ല്ഫിഗാറോ ദിനപത്രം റിപ്പോർട്ട് ചെയ്തു…
പാരീസിന്റെ തെരുവീഥികളിലൂടെ സമാധാനപരമായി നീങ്ങിയ പ്രദക്ഷിണത്തിനു നേരേ പത്തോളം വരുന്ന അക്രമികൾ ക്രൂരമായ മർദ്ദനം അഴിച്ചുവിടുകയും കുപ്പികൾ വലിച്ചെറിയുകയുമായിരുന്നുവെന്നാണ് അവിടെനിന്നുള്ള റിപ്പോർട്ട്….വൻ പോലീസ് സംഘം എത്തിയശേഷമാണ് അക്രമം അവസാനിച്ചതെന്നും പാരീസ് അതിരൂപതയുടെ സഹായ മെത്രാൻ ഉൾപ്പെടെ പങ്കെടുത്ത പ്രദക്ഷിണം അക്രമത്തെ തുടർന്ന് നിർത്തിവയ്ക്കേണ്ടി വന്നുവെന്നുമാണ് വാർത്തകൾ….പാരീസ് അതിരൂപത പോലീസിന് നൽകിയ പരാതിയിന്മേൽ അക്രമികൾക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്….
മതവിശ്വാസങ്ങൾ പാലിക്കുന്നതിനും സമാധാനപരമായി പ്രദക്ഷിണങ്ങളും മറ്റും സംഘടിപ്പിക്കുന്നതിനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ട്വിറ്ററിൽ കുറിച്ചു….അക്രമം സംഭവത്തെ അപലപിക്കുകയും കത്തോലിക്കരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു കൊണ്ടാണ് അദ്ദേഹത്തിന്റെ ട്വിറ്റർ കുറിപ്പ് അവസാനിക്കുന്നത്…..1871 മാർച്ച് മുതൽ മെയ് വരെ പാരീസ് പട്ടണം കീഴടക്കിയ തീവ്ര ഇടതുപക്ഷ വിപ്ലവമാണ് പാരിസ് കമ്യൂൺ എന്ന് അറിയപ്പെടുന്നത്….കത്തോലിക്കാ സഭ നേതൃത്വത്തിനും ഭരണകൂടത്തിനുമെതിരെയായിരുന്നു വിപ്ലവ ആഹ്വാനം….
വിപ്ലവം അടിച്ചമർത്തുന്നതിന് മുമ്പായി തന്നെ വിപ്ലവകാരികൾ ബന്ധനസ്ഥരാക്കി യ പാരീസ് ആർച്ച് ബിഷപ്പ് ജോർജ് ദാർബോയ് അടക്കം നിരവധി വൈദീകരെയും സന്യസ്തരെയും ക്രൂരമായി വധിക്കുകയുമുണ്ടായി… അന്നത്തെ രക്തച്ചൊരിച്ചിലിന്റെ ഓർമ്മയാചരിച്ചുകൊണ്ടായിരുന്നു പാരീസിലെ ഈ പ്രദക്ഷിണം….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group