കലാശപ്പോരിൽ ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഓസ്‌ട്രേലിയ

കലാശപ്പോരിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സെമിയിൽ ന്യൂസിലൻഡിനെതിരെ കളിച്ച അതേ ടീമുമായാണ് ഇരുവരും ഇറങ്ങുന്നത്. അഹമ്മദാബാദിലെ തിങ്ങിനിറഞ്ഞ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയാണ് ഹൈ വോൾട്ടേജ് ഗ്രാൻഡ് ഫിനാലെ.

ടൂർണമെന്റിൽ തുടർച്ചയായി 10 മത്സരങ്ങൾ ജയിച്ച് ആധികാരികമായി ഫൈനലിൽ എത്തിയ ഇന്ത്യയും ആദ്യ രണ്ട് കളികളിൽ തോറ്റതിന്റെ പരിഹാസം കാറ്റിൽ പറത്തി തുടർച്ചയായ 8 ജയങ്ങളുമായി കലാശപ്പോരിലേക്ക് കടന്ന ഓസ്ട്രേലിയയും തമ്മിൽ കൊമ്പുകോർക്കുമ്പോൾ ജയം ആർക്കൊപ്പമെന്ന് പ്രവചിക്കുക അസാധ്യം. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ കപ്പ് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group