യേശുവിനോട് അനുരൂപരാകുന്നതിനുള്ള പ്രക്രിയയിൽ വൈദികാർത്ഥികൾ ആത്മീയ ജീവിതം, പഠനം, സമൂഹജീവിതം അപ്പൊസ്തോലിക പ്രവർത്തനം എന്നീ കാര്യ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് മാർപ്പാപ്പാ. സ്പെയിനിലെ സെവില്ലെയിലെ “റെദെംപ്ലോറിസ് മാത്തെർ” അതിരൂപതാ സെമിനാരിയിൽ നിന്ന് അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ഹൊസേ ആഞ്ചെൽ സായിസ് മെനേസെസിൻറെ നേതൃത്വത്തിൽ എത്തിയ വൈദികാർത്ഥികളും വൈദികപരിശീലകരുമുൾപ്പടെയുള്ള നാല്പതോളം പേരുടെ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
പൂർണ്ണ അർത്ഥത്തിൽ വൈദികരാകാനും തങ്ങൾക്കു ലഭിച്ച വിളിയോട് ദൈവത്തിനും സഹോദരങ്ങൾക്കും, വിശിഷ്യ, യാതനകളനുഭവിക്കുന്നവർക്ക്, വേണ്ടിയുള്ള സമ്പൂർണ്ണ സമർപ്പണത്തിൽ പ്രത്യുത്തരിക്കാനും ക്രിസ്തുവിനോടു അനുരൂപരാകുകയെന്ന പ്രക്രിയ അനിവാര്യവും അടിയന്തിരവുമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രാർത്ഥന, പഠനം, സാഹോദര്യം, ദൗത്യം എന്നിവ വൈദികനിൽ സമന്വയിക്കണമെന്ന വസ്തുതയും പാപ്പാ എടുത്തുകാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m