ബഫർ സോൺ : പത്തനംതിട്ട രൂപതയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കേന്ദ്രീകരിച്ച് ഉപവാസ ധർണ്ണയും, ബഹുജന പ്രക്ഷോഭ റാലിയും നടത്തി

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയുടെ ആഭിമുഖ്യത്തിൽ എംസിവൈഎംന്റെ നേതൃത്വത്തിൽ മലയോര ജനതയുടെ ജീവന് വെല്ലുവിളിയാകുന്ന ബഫർസോൺ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പത്തനംതിട്ട കളക്ടറേറ്റ് കേന്ദ്രീകരിച്ച് ഉപവാസ ധർണ്ണയും, ബഹുജന പ്രക്ഷോഭ റാലിയും നടത്തി. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നിന്ന് ഉപവാസ ധർണ്ണ വേദിയായ പത്തനംതിട്ട കളക്ടറേറ്റ് ലക്ഷ്യമാക്കി വായ് മൂടി കെട്ടി കൊണ്ട് 100 കണക്കിന് യുവജന പങ്കാളിത്തത്തോടെ മൗന ജാഥയായി പ്രസ്തുത പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. സമരയൗവനത്തിന്റെ വേദിയായ പത്തനംതിട്ട കളക്ടറേറ്റില്‍ മൗന ജാഥ എത്തിച്ചേർന്നപ്പോൾ എം സി വൈ എം സഭാതല സമതിയുടെ ഡയറക്ടർ റവ ഫാ എബ്രഹാം മേപ്പുറത്ത് ഉപവാസ ധർണ്ണ ഉദ്ഘാടനം ചെയ്തു.

എംസിവൈഎം ഭദ്രാസന പ്രസിഡന്റ്‌ അജോഷ് എം തോമസ്, പത്തനംതിട്ട രൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സണ്ണി മാത്യു, നിരവധി വൈദീക ശ്രേഷ്ഠർ, സിസ്റ്റേഴ്സ് യുവജന നേതാക്കന്മാർ എന്നിവർ ഉപവാസം അനുഷ്ഠിച്ചു. സമരവേദിയിൽ ആവേശമായി ഉപവാസം അനുഷ്ഠിച്ച സമരാർത്ഥികളെ പത്തനംതിട്ട രൂപതയുടെ ചാൻസിലർ വെരി റവ ഫാ സെബാസ്റ്റ്യൻ ആമ്പശ്ശേരിൽ എം സി വൈ എം ഹാരം അണിയിച്ചു കൊണ്ട് സമരവേദിയിലേക്ക് സ്വീകരിച്ചു. സമരത്തിന് ആവേശമായി പത്തനംതിട്ട രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത യുഹാനോൻ മാർ ക്രിസോസ്റ്റം അഭിസംബോധന ചെയ്ത് സംസാരിച്ചു. വൈകുന്നേരം നടന്ന ബഹുജന പ്രക്ഷോഭ റാലി സി.ബിസി.ഐ വൈസ് പ്രസിഡന്റും മാവേലിക്കര രൂപതാ അദ്ധ്യക്ഷനുമായ ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

തുടർന്ന് കെസിബിസിയുടെ സെക്രട്ടറി ജനറലും ബത്തേരി രൂപതയുടെ അദ്ധ്യക്ഷനുമായ ജോസഫ് മാർ തോമസ് പിതാവും മുഖ്യ സന്ദേശം നൽകി സമരവേദിയിൽ പ്രസംഗിച്ചു. പത്തനംതിട്ട ജില്ലയെ പ്രതിഷേധത്തിന്റെ കടലാക്കി മാറ്റി കൊണ്ട് ആയിരക്കണക്കിന് വിശ്വാസികൾ, ‘പരിസ്ഥിതിലോല നിയമങ്ങൾ അറബിക്കടലിൽ’ എന്ന് ഉറക്കെ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് എംസിവൈഎം പാതകയും വീശികൊണ്ട് നടത്തപ്പെട്ട ബഹുജനപ്രഷോഭ റാലി പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ എത്തിചേർന്നപ്പോൾ കാഞ്ഞിരപ്പള്ളി രൂപതയുടെ അദ്ധ്യക്ഷൻ മാര്‍ ജോസ് പുളിക്കൽ സമാപന സന്ദേശം നൽകി. തുടർന്ന് ഉപവാസ സമരം അവസാനിപ്പിച്ചു എന്ന പ്രഖ്യാപനം നടത്തി കൊണ്ട് പത്തനംതിട്ട രൂപതയുടെ അദ്ധ്യക്ഷൻ സാമൂവേൽ മാർ ഐറേനിയോസ് സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group