കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ ഔപചാരിക ബഹുമതികളോടെ നടത്തപ്പെട്ടു:

വത്തിക്കാന്‍ സാമ്പത്തിക കാര്യാലയത്തിന്‍റെ ആദ്യ പ്രീഫെക്ട് ആയിരുന്ന ഓസ്ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ ഔപചാരിക ബഹുമതികളോടെ നടത്തപ്പെട്ടു.

വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്ററേയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്.

മൃതസംസ്ക്കാര ശുശ്രൂഷകളുടെ അവസാന ഭാഗങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയും പ്രാര്‍ത്ഥനകള്‍ നയിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മെത്രാന്മാരും കര്‍ദ്ദിനാൾമാരും വിശ്വാസികളും അടങ്ങുന്ന വന്‍ ജനസമൂഹമാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന് യാത്രാമൊഴി ചൊല്ലാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ സമ്മേളിച്ചത്.

“കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന്‍റെ വിയോഗവാര്‍ത്ത തികച്ചും അപ്രതീക്ഷിത മായിരുന്നുവെന്ന് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ പറഞ്ഞു.ദൈവത്തിന്‍റെയും സഭയുടെയും മനുഷ്യനായിരുന്ന കര്‍ദ്ദിനാള്‍ പെല്‍,അഗാധമായ വിശ്വാസവും സഭാപ്രബോധനങ്ങളില്‍ ഉറച്ച ദൃഢതയും ഉള്ളവനായിരുന്നുവെന്നും എപ്പോഴും മടി കൂടാതെ ധൈര്യത്തോടെ വിശ്വാസ സത്യങ്ങളെ പ്രഘോഷിച്ചിരുന്നുവെന്നും കര്‍ദ്ദിനാള്‍ ബാറ്റിസ്റ്റ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group