തീവ്രവാദി ആക്രമണം: മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 25 ക്രൈസ്തവർ

നൈജീരിയയിൽ മൂന്നാഴ്ചക്കിടെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 25 ഓളം ക്രൈസ്തവർ.ഏറ്റവും ഒടുവിലായി സെപ്റ്റംബർ 18 -ന് ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും ചേർന്ന് നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രൈസ്തവരാണ് കൊലപ്പെട്ടത്.നിരവധി ആളുകൾക്ക് പരിക്കേറ്റു . ക്രൈസ്തവർ പ്രാർത്ഥന നടത്തുമ്പോൾ അത് നിർത്താൻ അക്രമികൾ ആവശ്യപ്പെട്ടു. തുടർന്ന് വിശ്വാസികളെ മർദ്ദിക്കുകയും ദൈവാലയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി പ്രദേശവാസിയായ ഇമ്മാനുവൽ ലുങ്ഫ പറഞ്ഞു.

ഗുമ കൗണ്ടിയിലെ സെനംഗ്ബെറ, ഉമെല്ല, യോഗബോ, ഉക്കോഹോൾ എന്നീ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 13 ക്രൈസ്തവരെയാണ് ഭീകരർ കൊലപ്പെടുത്തിയത്.ബെന്യൂ സ്റ്റേറ്റിലെ മൂന്ന് കൗണ്ടികളിലായി 6,000-ത്തിലധികം ക്രിസ്ത്യാനികൾ സമീപകാല ആക്രമണങ്ങളുടെ ഫലമായി കുടിയിറക്കപ്പെട്ടതായി ബെന്യൂ സ്റ്റേറ്റ് എമർജൻസി മാനേജ്മെന്റ് ഏജൻസി (സെമ) എക്സിക്യൂട്ടീവ് സെക്രട്ടറി ഇമ്മാനുവൽ ഷിയോർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group