കൊച്ചി :കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സിലും വിമണ്‍ കൗണ്‍സിലും സംയുക്തമായി നേതൃത്വം നല്കുന്ന ലഹരി വിരുദ്ധ സന്ദേശ പദ്ധതിയായ കാമ്പയിന് ‘എഗെയ്ന്‍സ്റ്റ് നര്കോട്ടിക്സി’ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ അതിരൂപത സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍ നിര്‍വഹിച്ചു.
ലഹരിക്കെതിരേയുള്ള പോരാട്ടം പുതുതലമുറയുടെ ഉത്തരവാദിത്വവും അവകാശവുമാണ്. പൊതുനന്മയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ എല്ലാവരും പങ്കു ചേരണമെന്നും മാര്‍ ടോണി നീലങ്കാവില്‍ ആഹ്വാനം ചെയ്തു.
കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ സ്കൂള്‍-കോളജ് പരിസരങ്ങളിലെ മയക്കുമരുന്നു വ്യാപാരം അവസാനിപ്പിക്കാനുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ഉപകരിക്കുമെന്ന് അധ്യക്ഷത വഹിച്ച കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം പറഞ്ഞു. മയക്കുമരുന്നുകളുടെ സ്രോതസും വിപണന ശൃംഖലയും നിയന്ത്രിക്കാനുതകുന്ന പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംവിധായകന് ലിയോ തദേവൂസ് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ഫാ. ബിജു നന്തിക്കര ചൊല്ലിക്കൊടുത്തു. പദ്ധതിയുടെ ഭാഗമായി 2023 ജനുവരി 26 വരെ കേരളത്തിലെ സ്കൂളുകളും, കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group