രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ വേൾഡ് വിഷന് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ

ഭാരതത്തിന്റെ സാമൂഹിക പുരോഗതിക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ക്രിസ്ത്യൻ സന്നദ്ധ സംഘടനകളിലൊന്നായ വേൾഡ് വിഷൻ വിദേശ ധനസഹായം സ്വീകരിക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു.

വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിനുള്ള തങ്ങളുടെ രജിസ്ട്രേഷൻ ഫെഡറൽ സർക്കാർ റദ്ദാക്കിയെന്നു എൻജിഒയുമായി ബന്ധമുള്ള പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം രാജ്യത്തിനുള്ളിൽ നിന്നു തന്നെ ധനസഹായത്തിന്റെ പിന്തുണയുള്ളതുകൊണ്ട്, നിരോധനം, രാജ്യത്തിലുള്ള ഏജൻസിയുടെ പദ്ധതികളെ പ്രതികൂലമായി ബാധിക്കില്ലെന്ന് സന്നദ്ധ സംഘടനയുടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഏഴ് പതിറ്റാണ്ടുകളായി കുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ട് ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ സന്നദ്ധ സഹായം ലഭ്യമാക്കുന്ന വേൾഡ് വിഷന്റെ പ്രവത്തനങ്ങൾക്ക് ആഭ്യന്തര ഫണ്ട് അപര്യാപ്തമായതുകൊണ്ട്, രാജ്യത്തിലുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുമെന്ന സൂചനയുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group