മാർപാപ്പയുടെ ആഹ്വാനം ഫലം കണ്ടു; ഹെയ്തിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ സന്യാസിനികൾ മോചിതരായി

പീഡനങ്ങൾക്ക് നടുവിലും ഹെയ്തിയിൽ നിന്ന് ആശ്വാസത്തിന്റെ വാർത്ത. ആയുധസേന കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്ക സന്യാസിനികൾ മോചിതരായി.

സെന്റ് ആൻ കോൺഗ്രിഗേഷൻ അംഗങ്ങളായിരുന്ന സന്യാസിനികളെ ഇന്നലെയാണ് സായുധധാരികൾ വിട്ടയച്ചതെന്ന് ഹെയ്തി ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ വത്തിക്കാൻ ന്യൂസിനോട് സ്ഥിരീകരിച്ചു.

ദൈവത്തിന് നന്ദി പറയുകയാണെന്നും ബിഷപ്പ് വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. സംഭവം വിശ്വാസത്തെ വീണ്ടും പരീക്ഷിച്ചിരിന്നുവെങ്കിലും, അത് അചഞ്ചലമായി തുടരുകയാണെന്ന് അൻസെ-എ-വ്യൂ-മിറാഗോണിലെ ബിഷപ്പ് പിയറി-ആന്ദ്രേ ഡുമാസ് പറഞ്ഞു. “ഞങ്ങൾ ദൈവത്തോട് നിലവിളിച്ചു. പരീക്ഷണങ്ങളിൽ അവൻ ഞങ്ങളെ ശക്തരാക്കുകയും ബന്ദികളാക്കിയവരെ സ്വാതന്ത്ര്യത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു”- ബിഷപ്പ് ഡുമാസ് കൂട്ടിച്ചേർത്തു.

ബന്ധികളുടെ മോചനത്തിനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥനയും പ്രത്യേക ആഹ്വാനവും നൽകിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group